“ഇനിയെങ്കിലും എനിക്ക് “ആയിഷയായി” ജീവിക്കണം എന്ന് തോന്നി”; സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ആയിഷ

','

' ); } ?>

നമ്മുടെ സമൂഹത്തിനൊരു മാറ്റവുമില്ല. സ്ത്രീ എന്നും പുരുഷന്റെ അടിമയാണ്. വിവാഹ കമ്പോളത്തിൽ മാത്രമല്ല എവിടെയും എന്നും പെണ്ണ് സെക്കന്ററിയാണ്.

 

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ, മോഡൽ എന്നെ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് “ആയിഷ”. സോഷ്യൽ മീഡിയയിലും ജോഷ് ടോക്കുകളിലും താനനുഭവിച്ച്പഠിച്ച ജീവിതാനുഭവങ്ങൾ പങ്കുവെച്ച് നിരവധിപേർക്ക് ഇൻസ്പിറേഷനായ ഇൻഫ്ലുൻസർ. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും വെല്ലുവിളികൾ നിറഞ്ഞ സ്വകാര്യ ജീവിതത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് “ആയിഷ”. “ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആയിഷ.

“പതിനാലാമത്തെ വയസ്സിൽ ഒരു കാർ ആക്‌സിഡന്റിൽ എനിക്കെന്റെ ഉപ്പയെ നഷ്ടമായി. ഉമ്മയുടെ ഒരു ഭാഗം മുഴുവൻ പോയി മൂന്നു മാസത്തോളം കോമയിലായിരുന്നു. വീട്ടിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ഞാൻ. ഉപ്പ പോയപ്പോൾ തന്നെ ഞാൻ അനാഥയായി. കുടുംബക്കാരും വീട്ടുകാരും നമ്മളെ സ്നേഹിക്കുമെന്നൊക്കെ കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. എല്ലാവർക്കും അവരവരുടെ ജീവിതമാണ് വലുത്. എന്റെ ഉമ്മയുടെ സാന്നിധ്യം പോലും ഇല്ലാതെ പതിനേഴാമത്തെ വയസ്സിൽ ഞാനൊരു ബാധ്യതയാകും മുൻപേ അവരെന്റെ വിവാഹം നടത്തി. എനിക്ക് അവരോട് പറയണമെന്നുണ്ടായിരുന്നു എന്റെ വിവാഹത്തിന് ഉമ്മ കൂടി വേണമെന്ന്. പക്ഷെ വോയിസ് ഇല്ലാത്ത വിധം ഞാനൊറ്റയ്ക്കായി പോയി. പതിനെട്ടാമത്തെ വയസ്സിൽ ഞാനൊരു മകന്റെ അമ്മയായി. ഒരു മകനെ എങ്ങനെ വളർത്തണമെന്നോ പരിചരിക്കണമെന്നോ അന്നെനിക്കറിയില്ലായിരുന്നു. പിന്നീട് ഒരു മകളും ജനിച്ചു. ഭർത്താവിന് ഞാനുമായി നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നു. കൂടാതെ ആരോഗ്യ പ്രശനങ്ങളും അതികം വൈകാതെ അദ്ദേഹവും മരണപെട്ടു. മുസിലുമുകളിൽ ഭർത്താവ് മരണപ്പെട്ടാൽ കുറച്ചുകാലം ഇദ്ദ ഇരിക്കണം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഇരുത്തം. അന്ന് ഞാൻ തീരുമാനിച്ചതാണ് ഇത്രയും കാലം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒകെ അടക്കി വെച്ച് മറ്റുള്ളവര് പറയുന്നത് പോലെ ജീവിച്ചു. ഇനിയെനിക്ക് “ആയിഷയായി” ജീവിക്കണം. എനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊക്കെ. ആ തീരുമാനമാണ് നിങ്ങളിന്ന് കാണുന്ന ഫാഷൻ ഡിസൈനറും മോഡലുമായ “ആയിഷ”. ആയിഷ പറഞ്ഞു

പുതിയ സംരംഭമൊക്കെ ആരംഭിച്ചതിനു ശേഷം “ജോഷ് ടോക്ക്” എന്ന പ്ലാറ്റ് ഫോമിൽ ഞാനെന്റെ അതി ജീവനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ഇട്ടിരുന്നു. ഒരുപാട് സ്ത്രീകൾ അതിനു ശേഷം എനിക്ക് മെസ്സേജ് അയച്ചു. 2025 ൽ കാലം എത്രയോ പുരോഗമിച്ചെന്നും, എവിടെയൊക്കയോ അൽപ്പം മാറ്റമുണ്ടെന്നുമൊക്കെയാണ് ആ മെസ്സേജുകൾ വരുന്നത് വരെ ഞാൻ കരുതിയിരുന്നത്. പക്ഷെ നമ്മുടെ സമൂഹത്തിനൊരു മാറ്റവുമില്ല. സ്ത്രീ എന്നും പുരുഷന്റെ അടിമയാണ്”. മുസ്ലിമുകളുടെ വിവാഹമെടുത്തു നോക്കൂ നിക്കാഹിന്റെ പന്തലിലേക്ക് അവൾക്ക് പ്രവേശനമില്ല. ദൂരെ മാറി നിന്ന് കാണണം. സമ്മതം ചോദിക്കുമ്പോൾ ആദ്യം വരന്റെ സമ്മതം ചോദിക്കും. പന്തലിലേക്കാനയിക്കുമ്പോൾ വരന്റെ കാലു കഴുകും പെണ്ണിന്റെ ഇല്ല. വിവാഹ കമ്പോളത്തിൽ മാത്രമല്ല എവിടെയും എന്നും പെണ്ണ് സെക്കന്ററിയാണ്. എനിക്ക് പറയാനുള്ളത് അടിച്ചമർത്തലുകൾ സഹിച്ചിരിക്കുന്ന സ്ത്രീകളോടാണ്. ആ ചങ്ങലകളൊക്കെ പൊട്ടിച്ചെറിഞ്ഞ് ഇനിയെങ്കിലും നിങ്ങൾക്കൊക്കെ പുറത്തു കടക്കാൻ കഴിയണം. നിങ്ങളെ സ്വാതന്ത്രരാക്കാൻ നിങ്ങൾക്കേ കഴിയൂ. ആയിഷ കൂട്ടി ചേർത്തു.