എനിക്ക് ആരുമില്ല എന്ന തോന്നലുണ്ടായിരുന്നു വിവാഹ ശേഷം അത് മാറി…. വിശേഷങ്ങളുമായി താജുദ്ധീന്‍ വടകര

','

' ); } ?>

മലയാളം ആൽബം പാട്ടെന്ന് കേട്ടാൽ ഇന്നും മലയാളികൾ ആദ്യം ഓർക്കുന്ന പേര് താജുദ്ധീൻ വടകര എന്നായിരിക്കും. ഖൽബാണ് ഫാത്തിമ എന്ന ഒറ്റ ഗാനത്തിലൂടെ കേരളക്കരയെ ഇളക്കിമറിച്ച താജുദ്ധീൻ വടകരക്ക് ഇന്നത്തെ തലമുറയിലും ആരാധകർ ഏറെയാണ്.വ്യക്തി ജീവിതം എന്നും സ്വകാര്യമാക്കി സൂക്ഷിക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. അത്കൊണ്ട് തന്നെ ഒരുപാട് തെറ്റിദ്ധാരണകൾക്കും അദ്ദേഹം വിധേയമായിട്ടുണ്ട്. അൻപത്തി രണ്ടാമത്തെ വയസ്സിലെ വിവാഹവും ഏറെ ചർച്ചയാക്കപ്പെട്ടു.a എന്നാൽ ഇപ്പോഴിതാ തന്റെ പ്രശസ്തി ജീവിതത്തിന്റെ പിന്നാമ്പുറ കഥകളുമായി മനസ്സ് തുറന്നിരിക്കുകയാണ് താജുദ്ധീൻ. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

പ്രായം പറയുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത വ്യക്തിയാണ് ഞാൻ.എനിക്കിപ്പോൾ അൻപത്തി രണ്ടു വയസ്സുണ്ട്. ഇപ്പോൾ ജീവിതത്തിൽ ആയുസ്സ് നീട്ടികിട്ടാനുള്ള പ്രാർത്ഥനയാണ് അധികവും. കാരണം എന്റെ കൂടെ ഇന്ന് മറ്റൊരു ജീവനുണ്ട്. എന്റെ പങ്കാളി. എനിക്ക് വേണ്ടി ആരുമില്ല എന്ന തോന്നലുണ്ടായിരുന്നു ഇപ്പോഴതില്ല

ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് മുൻപ് കൂലിപ്പണി എടുത്തിട്ടുണ്ട്, ചുമട്ടു തൊഴിലാളി ആയി ഇരുന്നിട്ടുണ്ട്, ചായക്കടയിൽ നിന്നിട്ടുണ്ട്.സ്വന്തമായി എഴുതിയ വരികളുമായി ഒരുപാട് അലഞ്ഞു. ഒരുപാട് അവഗണകൾ നേരിട്ടു. ചെറിയ പയ്യനാണെന്ന രീതിയിൽ എല്ലാവരും എന്റെ ആഗ്രഹത്തെ തമാശയായി കണ്ടു. എന്റെ സ്വപ്നം സാക്ഷാത്കരിച്ചു തന്നത് സജി മില്ലേനിയം ആണ്. അദ്ദേഹത്തിന് വേണമെങ്കിൽ എന്നേക്കാൾ വലിയ ആളുകളെ കൊണ്ട് അഭിനയിപ്പിക്കാമായിരുന്നു. പക്ഷെ അദ്ദേഹമത് ചെയ്തില്ല . അത് കൊണ്ട് ഇന്നെനിക്കൊരു ജീവിതം കിട്ടി. കഴിവും, ഭാഗ്യവും,ബന്ധങ്ങളും ഒരുമിച്ചുണ്ടാകുമ്പോൾ ഒരു കലാകാരൻ രക്ഷപെടുന്നു. ഇത് മൂന്നും കൂടുമ്പോൾ ദൈവമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സജി മില്ലേനിയത്തിനോട് ഞാൻ വളരെ അധികം കടപ്പെട്ടിരിക്കുന്നു. പിന്നെ എനിക്ക് കടപ്പാടുള്ളത് ഓടിയൻസിനോടാണ്. ഞാൻ മണ്ണാകുന്നത് വരെയും ആ കടപ്പാട് ഉണ്ടായിരിക്കും.

ഖൽബാണ് ഫാത്തിമയിലെ വരികൾ താൻ മോഷ്ടിച്ചതാണെന്ന് പറഞ്ഞവരുണ്ട് അവരോട് സ്നേഹം മാത്രം. അനുഗ്രഹങ്ങളെ ഭയത്തോടെ നോക്കികാണുന്നവനാണ് ഞാൻ.എവിടെ നിന്നാണ് ഇവിടെ എത്തിയതെന്ന് ബോധം എനിക്ക് നല്ലവണ്ണമുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നും ഇവിടെ എത്തിക്കാൻ സാഹായിച്ച ശക്തിക്ക് അതില്ലാതെയാക്കാനും അറിയാം. ആ ഭയത്തോട് കൂടെ തന്നെയാണ് ഞാൻ ജീവിക്കുന്നത്.
താജുദ്ദീൻ വടകരയുടെ വാക്കുകൾ.