“അനിയനെ പരിഹസിക്കുന്നവർക്ക് നല്ല ഇടി കൊടുക്കാൻ തോന്നും”; ഗോകുൽ സുരേഷ്

','

' ); } ?>

മാധവ് സുരേഷിനെതിരെയുള്ള പരിഹാസങ്ങൾക്കും ട്രോളുകൾക്കുമെതിരെ പ്രതികരിച്ച് നടനും സഹോദരനുമായ ഗോകുൽ സുരേഷ്. അനിയൻ ചെറുതാണെന്നും അവനെ പരിഹസിക്കുന്നത് കാണുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നാറുണ്ടെന്നുമാണ് ഗോകുലിന്റെ പ്രതികരണം. സിനിമയിലെ ഡയ​ലോ​ഗ് അക്ഷരം മാറ്റിയൊക്കെയാണ് ഉപയോ​ഗിക്കുന്നതെന്നും അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ അതോ തന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നമെന്ന് തനിക്ക് അറിയില്ലെന്നും ​ഗോകുൽ കൂട്ടിച്ചേർത്തു. സുമതി വളവ് സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൈരളിയോട് ആയിരുന്നു ​ഗോകുലിന്റെ പ്രതികരണം.

“എന്നെ പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല. പക്ഷെ എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നും. അനുജന്റെ സിനിമയിലെ ഡയലോ​ഗ് ഇപ്പോൾ സ്ഥിരം എടുത്ത് കളിയാക്കുന്നുണ്ട്. എന്നാൽ ആ ഡയലോ​ഗും അല്ല അക്ഷരം മാറ്റിയിട്ടൊക്കെ ആണ് ഇടുന്നത്. അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്നം അതോ എന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നം എന്നത് എനിക്ക് മനസിലാകുന്നില്ല. തമാശയ്ക്ക് ഒക്കെയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ അതിനെ മോശപ്പെട്ട രീതിയിൽ, അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്. പുറമെ പുള്ളി ഭയങ്കര സ്ട്രോങ് ആയിട്ടൊക്കെ നിക്കും. പക്ഷേ എന്നെക്കാളും ഏഴ് വയസ് ഇളയതാണ് അവൻ. എനിക്ക് തോന്നുന്നത് അവനും വിഷമം വരും. മനുഷ്യൻ തന്നെയല്ലേ. നോർമലി എല്ലാവരുടേയും ഉള്ളിൽ ഒരു വിഷമം ഉണ്ടാകും. ഗോകുൽ സുരേഷ് പറഞ്ഞു

സമീപകാലത്ത് ഏറെ പരിഹാസങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള ആളാണ് മാധവ് സുരേഷ്. മാധവിന്റെ ആദ്യ ചിത്രത്തിലെ ഒരു ഡയലോ​ഗ് ആണ് ട്രോൾ മെറ്റീരിയലായി എടുത്തിരിക്കുന്നത്. മാധവിന് അഭിനയിക്കാൻ അറിയില്ലെന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് പരിഹാസങ്ങൾ ഏറെയും. ഇവയോട് അടുത്തിടെ മാധവ് പ്രതികരിക്കുകയും ചെയ്തിരുന്നു. തനിക്ക് അഭിനയിക്കാൻ പറ്റില്ലെന്ന് തോന്നുമ്പോൾ, പണി നിർത്തി പൊയ്ക്കോളാമെന്നും അതുവരെ താൻ ഇവിടെ കാണുമെന്നുമായിരുന്നു വിമർശകർക്ക് മാധവ് നൽകിയ മറുപടി.