മമ്മൂട്ടിയുടെ കൂടെ ഇരിക്കാൻ പോലും പറ്റുന്നില്ല, ഫോട്ടോ എടുക്കാനും പേടിയാണ്: ടിനി ടോം

','

' ); } ?>

മമ്മൂട്ടിയോടുള്ള തന്റെ ആദരവും സ്‌നേഹവും പലവട്ടം തുറന്ന് പറഞ്ഞിട്ടുള്ള നടനാണ് ടിനി ടോം. ഏതാനും സിനിമകളിൽ നടന്റെ ബോഡി ഡബിളായും ടിനി ടോം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള ചില പരിഹാസങ്ങള്‍ കൊണ്ടുള്ള വേദന തുറന്ന് പറയുകയാണ് അദ്ദേഹം. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്‍റെ പ്രതികരണം.

ഈ പരിഹാസങ്ങൾ മൂലം മമ്മൂട്ടിയുടെ അടുത്ത് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാണ് ടിനി ടോം പറയുന്നത്. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടിയുടെ അടുത്ത് പോയി സംസാരിച്ചപ്പോൾ, ‘ഈ സിനിമയിലെ സംഘട്ടന രംഗങ്ങൾ ചെയ്തത് നീയാണ് എന്ന് ഇവരൊക്കെ പറയും’ എന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാൻ പറ്റാത്ത അവസ്ഥയാണ്. ‘മമ്മൂക്കയുടെ അടുത്ത് എനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കണ്ണൂര്‍ സ്ക്വാഡ് എന്ന സിനിമയുടെ ലൊക്കേഷന്‍ എന്‍റെ വീടിന് അടുത്തായിരുന്നു. ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി സംസാരിച്ചു. ഇനിയിപ്പോൾ ഇവന്മാരൊക്കെ പറയും എന്‍റെ ഫൈറ്റ് നീയാണ് ചെയ്തതെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ തന്നെ ഇട്ടിട്ടുണ്ട് ആകെ മൂന്ന് പടത്തിലേ ഞാന്‍ ബോഡി ഡബിള്‍ ആയി നിന്നിട്ടുള്ളൂ,”അദ്ദേഹം കഷ്ടപ്പെട്ട് വെയിലത്തുനിന്ന് ചെയ്യുന്നതാണ്. ഈ കാണുന്ന വെയിലത്ത് തന്നെയാണ് എല്ലാവരും നില്‍ക്കുന്നത്. എസിയില്‍ ഇരുന്നാലും ആക്ഷന്‍ എന്ന് പറയുമ്പോള്‍ വെയിലത്ത് തന്നെ നില്‍ക്കണ്ടേ? അങ്ങനെ ആയുസ് കളഞ്ഞ് പണിയെടുത്തവരാണ്. അവരെയാണ് ഫാന്‍ ഫൈറ്റിന്‍റെ പേരില്‍ അവഹേളിക്കുന്നത്. അപ്പോള്‍ നമുക്ക് ഭയങ്കര വിഷമം തോന്നും. നമ്മളൊക്കെ ബഹുമാനിക്കേണ്ട, അഭിമാനിക്കേണ്ട ഒരാളാണ്. ഒരുമിച്ച് ഫോട്ടോ ഇടാന്‍ പറ്റാത്ത അവസ്ഥയായി,’ എന്ന് ടിനി ടോം പറഞ്ഞു.

ഒരു മലയാള ചലച്ചിത്ര നടൻ എന്നതിലുപരി ഒരു മിമിക്രി കലാകാരൻ കൂടിയാണ് ടിനിടോം. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രം അണ്ണൻ തമ്പിയിലെ ഡബിൾ റോളിൽ മമ്മൂട്ടിയ്ക്ക് ഡ്യൂപ് ചെയ്തത് ടിനി ടോം ആയിരുന്നു. കൂടാതെ ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന ചിത്രത്തിലെ ട്രിപ്പിൾ റോളിലും അദ്ദേഹം മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയി അഭിനയിച്ചു. 2013-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ഹൗസ്ഫുളിൽ ആദ്യമായി ഒരു പ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചു. വിവാഹം കഴിക്കാൻ ഒരു സ്ത്രീയെ കണ്ടെത്തുന്നതിൽ പലതവണ പരാജയപ്പെട്ട 36 വയസ്സുള്ള ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒടുവിൽ വിവാഹശേഷം ഫെർട്ടിലിറ്റി ചികിത്സകളുടെ ഫലമായി ദമ്പതികൾക്ക് ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ ജനിച്ചു. ടിനി ടോമിന്റെ ഭാര്യയായി അഭിനയിച്ചത് നടി ജ്യോതിർമയിയാണ്.

അതുപോലെ തന്നെ ഗ്രീൻ ആപ്പിൾ , ഓടും രാജ ആടും റാണി എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് . ടോമിന്റെ ചിത്രം ഡഫാദർ 2016 ൽ പൂർത്തിയായി. അതിന് മികച്ച നടനുള്ള 2017 ലെ ഫിലിം ക്രിട്ടിക്സ് അവാർഡും അബു സ്മാരക അവാർഡും അദ്ദേഹം നേടി. എഎംഎംഎ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) എക്സിക്യൂട്ടീവ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലവേഴ്സ് ടിവിയിൽ പന്ത്രണ്ട് മണിക്കൂർ ഇടവേളയില്ലാതെ തുടർച്ചയായി ഉത്സവം എന്ന കോമഡി ഷോ അവതരിപ്പിച്ചതിനും ടിവി ലൈവ് ടെലികാസ്റ്റിനുമായി അവതാരകനും ജഡ്ജിയുമായി ടിനി ടോം ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.