
പുറത്തെങ്ങനെയാണോ അതുപോലെയാണ് വീട്ടിലെന്നും, പുറത്തു കാണിക്കുന്ന ദേഷ്യമൊക്കെ താൻ വീട്ടിലും കാണിക്കാറുണ്ടെന്നും തുറന്നു പറഞ്ഞ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. “ബന്ധത്തിന്റെ കെട്ടുറപ്പ് അത് ദിവ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു”വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങളീ കാണുന്ന ദേഷ്യമൊക്കെ ഞാൻ വീട്ടിലും കാണിക്കാറുണ്ട്. ഭാര്യയുടെ അടുത്തൊക്കെ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ദേഷ്യപ്പെട്ടാലും ഭക്ഷണം ഭാര്യ വിളമ്പി തന്നില്ലെങ്കിൽ എനിക്ക് ഇറങ്ങില്ല. ഈ അടുത്തായി ഞാൻ ആലോചിക്കാറുണ്ട് ആദ്യം ഞാൻ പോണോ അതോ അവള് പോണോ എന്ന്. അവളില്ലെങ്കിൽ ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കുമെന്നൊക്കെ. അതിനൊരു ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ഏറ്റക്കുറച്ചിലുകളൊന്നുമില്ല. ബന്ധത്തിന്റെ കെട്ടുറപ്പ് അത് ദിവ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.” സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ പ്രതികരണത്തിന് താഴെ നിരവധി പേരാണ് സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്ത് വരുന്നത്. “ഭ്രാന്തൻ ഗോപി ദേഷ്യം വരും അടിക്കും, ഭാര്യ ചോറ് വെക്കുന്ന യന്ത്രമാണെന്ന് പൊട്ടൻ, ടോക്സിസിറ്റി ആസ് ഇറ്റ്സ് പീക്ക്, ഭാര്യ അടുക്കളയിലെ അടിമ കൊല്ലം അണ്ണാ, എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ കമന്റ്.