പരിമിതികളില്ലാത്ത മനസ്സാണ് ഈ ശരീരം

','

' ); } ?>

പൃഥ്വിരാജ് എന്ന നടന്‍ ‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി താണ്ടിയ വഴികളോര്‍മപ്പെടുത്തിയ കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ക്വാറന്റെയിന്‍ ജീവിതത്തിനിടയില്‍ ശരീരം പഴയരീതിയിലാക്കാനുള്ള വര്‍ക്ക് ഔട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോള്‍. ശരീരത്തിന് പരിമിതികള്‍ ഉണ്ട്, പക്ഷേ മനസ്സിന് അതില്ലെന്നാണ് പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നത്. ചിത്രത്തിനായ് താരം ഇരുപത് കിലോയിലേറെ ഭാരമാണ് കുറച്ചത്. ചിത്രത്തിന്റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ മടങ്ങിയെത്തിയ താരം ഇപ്പോള്‍ ക്വാറന്റെയിനില്‍ കഴിയുകയാണ്.
താരത്തിന്റെ വാക്കുകളിലൂടെ…

”ആടുജീവിത’ത്തിനായി ക്ഷീണിച്ച ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞിരുന്നു. അതിനുശേഷം ഒരുമാസം ശരീരത്തിനു ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളര്‍ന്ന രീതിയില്‍ കണ്ട എന്റെ ക്രൂ ഇപ്പോള്‍ അത്ഭുതപ്പെടുമെന്നു കരുതുന്നു,’ശോഷിച്ച അവസ്ഥയില്‍ നിന്നും ഈ അവസ്ഥയിലേക്ക് എത്താന്‍ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും, ബ്ലെസിയ്ക്കും, എനിക്ക് മതിയായ സമയം നല്‍കിയ ആടുജീവിതം ടീമിനും നന്ദി. ശരീരത്തിന് പരിമിതകളുണ്ട്..പക്ഷേ മനസ്സിനില്ല’ പൃഥ്വി കുറിച്ചു. ദുല്‍ഖര്‍ സല്‍മാനെ മെന്‍ഷന്‍ ചെയ്ത് ‘ട്രെയിനിംഗ് ഡണ്‍’ എന്നും താരം പോസ്റ്റിനടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.