ഹോംബാലെ ഫിലിംസ് തമിഴകത്തേക്ക്; കേന്ദ്രകഥാപാത്രമായി കീര്‍ത്തി സുരേഷ്…

','

' ); } ?>

 

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കെജിഎഫിലൂടെ ഇന്ത്യയിലുടനീളം ജനപ്രീതി നേടിയ ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തമിഴകത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോംബാലെയുടെ അണിയറ പ്രവര്‍ത്തകര്‍. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘രഘു താത്ത’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘വിപ്ലവം വീട്ടില്‍ നിന്ന് തുടങ്ങുന്നു’ എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

സുമന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, ഹോംബാലെ ഫിലിംസിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കാന്താരയാണ്. റിഷബ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ബോക്‌സ് ഓഫീസും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരുന്നു. ഈ ബാനറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്ന സലാറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ധൂമം’ എന്ന ചിത്രവും ഹോംബാലെ നിര്‍മ്മിക്കുന്നുണ്ട്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പവന്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.