ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വില്‍ സ്മിത്ത് ബോളിവുഡിലേക്കെന്ന് സൂചനകള്‍. ടൈഗര്‍ ഷറോഫ് അഭിനയിക്കുന്ന ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സെറ്റില്‍ വില്‍ സ്മിത്ത് എത്തിയതാണ് ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് പിന്നില്‍. കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്നതാണ് ചിത്രം.
വില്‍ സ്മിത്തും ടൈഗറുമൊത്തുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ സെറ്റില്‍ നിന്ന് വില്‍ സ്മിത്ത് കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ രണ്‍വീര്‍ സിംഗിനൊപ്പം പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് വില്‍ സ്മിത്ത് ഇന്ത്യന്‍ സിനിമയിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.