ഹെവൻ മരിയ മൂവീസ് ചിത്രം “ഇരുവരവ്”; ചിത്രീകരണം പുരോഗമിക്കുന്നു

','

' ); } ?>

ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഇരുവരവ്’ എന്ന ചിത്രത്തിന്റെ
ചിത്രീകരണം പുരോഗമിക്കുന്നു. സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. ഉദ്വേഗഭരിതവമായ സംഭ്രമം ജനിപ്പിക്കുന്ന രീതിയിൽ കഥപറയുന്നതോടൊപ്പം,കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ചിത്രം തുറന്നു കാണിക്കുന്നു.

ഷായി ശങ്കർ ,ഏയ്ഞ്ചൽ അനിൽ , നസീർ സംക്രാന്തി ,ഗായത്രി നമ്പിയാർ ,ഗോപൻ കൽഹാര ,സന്ദീപ് ചന്ദ്രപ്പൻ ,ലിജോ ലോനപ്പൻ ,ശ്രീദേവി ,ജെമിനി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കഥ : ഉമേഷ് ഒറ്റക്കൽ. തിരക്കഥ സംഭാഷണം : ഉമേഷ് ഒറ്റക്കൽ, സലോഷ് വർഗീസ്. ക്യാമറ : പ്രസാദ് അറുമുഖം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :ബി ഹരി. കലാ സംവിധാനം : ഉണ്ണി,ക്‌ളാസ്സിക് തളാപ്പ്, വസ്ത്രാലങ്കാരം : രാജു ഈങ്ങാപ്പുഴ. ചമയം : അനൂപ് സാബു. നിർമ്മാണ നിർവഹണം :കവിത സലോഷ്. സംഗീത സംവിധാനം :ശിവ കൃഷ്ണൻ.ഗാന രചന : വിശ്വാമിത്ര. ഗായകർ :വിജയ് യേശുദാസ് ,സിത്താര ,അഫ്സൽ ,നിമ്യ ലാൽ . പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ . സംഘട്ടനം : ഡ്രാഗൺ ജിറോഷ് . കൊറിയോഗ്രാഫി : മിഥുൻ മനോഹർ. സ്റ്റീൽസ് : മനോജ് റിയൽ വിഷൻ. എഡിറ്റർ & സൗണ്ട് ഡിസൈൻ & മിക്സ് :കൃഷ്ണജിത് എസ് വിജയൻ. ഡി ഐ & കളറിസ്റ്റ് : ഹുസൈൻ അബ്‌ദുൾ ഷുക്കൂർ. സ്റ്റുഡിയോ :മൂവിയോള കൊച്ചിൻ. പി ആർ ഒ എം കെ ഷെജിൻ.