
ആലിയഭട്ട് പ്രധന വേഷത്തിലെത്തുന്ന ചിത്രം സഡക്ക് 2 ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ആലിയ ഭട്ടിന്റെ പിതാവായ മഹേഷ് ഭട്ട് തന്നെയാണ് സിനിമയുടെ സംവിധായകന്‍.
ഹോട്ട്സ്റ്റാറിലാണ് സഡക്ക് 2 റിലീസ് ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഹോട്ട്സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സോഷ്യല്‍ മീഡിയയുടെ ആഹ്വാനം.ചിത്രത്തിന്റെ ട്രെയിലറിനുനേരെ ഡിസ് ലൈക്ക് ക്യാംപയിനും നടക്കുന്നുണ്ട്.
നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ആരംഭിച്ച ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.മുന്‍മ്പ് സുശാന്ത് സിംഗിനെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന ആലിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.