നടി ഹന്‍സിക മോത്ത്വാനിയും സുഹൃത്ത് സൊഹേല്‍ കതുരിയയും വിവാഹിതരായി. ഞായറാഴ്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹം. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനായി വ്യാഴാഴ്ചയാണ് നടിയും കുടുംബവും മുംബൈയില്‍ നിന്ന് പുറപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹന്‍സികയും സൊഹേലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ വച്ച് സൊഹേല്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രവും ഹന്‍സിക പങ്കുവച്ചിരുന്നു.
ഹൃതിക് റോഷന്‍ നായകനായ കോയി മില്‍ ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഹന്‍സിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നിരുന്നാലും, ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂര്‍ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. 2008 ല്‍ കന്നഡയില്‍ നായികയായി അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് നടി.