ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡിഡ്രാമ ‘ഹലാല്‍ ലൗ സ്‌റ്റോറി’ യുടെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്‌റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്‌ന ആശിം എന്നിവര്‍ചേര്‍ന്നാണ്. പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജോ ജോര്‍ജ്, ഗ്രേസ് ആന്റണി എന്നിവരോടൊപ്പം മറ്റു കഥാപാത്രങ്ങളായി പാര്‍വതി തിരുവോത്തു, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ എന്നിവരും പ്രമുഖ റോളുകളില്‍ എത്തുന്നു.
ടീസര്‍ തൗഫീഖ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഉന്നത തലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു, വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തില്‍ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിര്‍മ്മാണത്തില്‍ അതീവ തല്‍പരനാണ്. അദ്ദേഹം തന്റെ സിനിമാ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെട്ട കേരളത്തിലെ ജനപ്രിയ ഇസ്ലാമിക് ഓര്‍ഗനൈസേഷനുകളിലൊന്നില്‍ സജീവ പ്രവര്‍ത്തകനും പ്രധാന പങ്കും വഹിക്കുന്നു. തന്റെ സംഘടനയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ഒരു സംരംഭമായി ഒരു സിനിമ നിര്‍മ്മിക്കുക എന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിക്കുന്നു. ജനപ്രിയ അസോസിയേറ്റ് ഡയറക്ടറായ സിറാജിനെ സംവിധായക പട്ടം ഏല്‍ക്കാന്‍ വേണ്ടി അവര്‍ ഉടന്‍ തന്നെ സമീപിക്കുകയും ചെയ്യുന്നു. ഹലാല്‍ നിലനിര്‍ത്തുക എന്നതാണ് ക്രൂവിനുള്ള ഏറ്റവും വലിയ വെല്ലുവിളി. (ഇസ്‌ലാമിക വിശ്വാസപ്രകാരം ‘നിയമാനുസൃതം’ അല്ലെങ്കില്‍ ‘ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്’) എന്നര്‍ഥമുള്ള ഖുറാന്‍ പദമായ ഹലാല്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്രൂ പാലിക്കുമ്പോള്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സംഭവിക്കുന്നു. ആചാരനിഷ്ഠാരഹിതനായ സിറാജ് (ചലച്ചിത്ര സംവിധായകന്‍) ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാന്‍ പാടുപെടുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത് ആഷിക് അബു, ഹര്‍ഷദ് അലി, ജെസ്‌ന ആഷിം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഹലാല്‍ ലവ് സ്‌റ്റോറിയുടെ തിരക്കഥ സംവിധായകനും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങള്‍ക്ക് 2020 ഒക്ടോബര്‍ 15 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി ഹലാല്‍ ലൗ സ്‌റ്റോറി കാണാന്‍ സാധിക്കും.