‘ഹലാല്‍ ലൗ സ്‌റ്റോറി’യില്‍ അതിഥി വേഷത്തില്‍ പാര്‍വതി

','

' ); } ?>

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം സക്കറിയ മുഹമ്മദ് ഒരുക്കുന്ന ‘ഹലാല്‍ ലൗ സ്‌റ്റോറി’യില്‍ അതിഥി വേഷത്തില്‍ നടി പാര്‍വതി തിരുവോത്തും. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി, ഷറഫൂദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ഹാഷിം, ഹര്‍ഷാദ് അലി എന്നവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വ്വതി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹലാല്‍ ലൗ സ്‌റ്റോറി. രാച്ചിയമ്മയാണ് പാര്‍വ്വതിയുടെ പുതിയ ചിത്രം.