
രണ്‍വീര്‍ സിങ്ങിന്റെ റാപ്പുകള്‍ ഇനി പ്രേക്ഷകര്‍ക്ക് യൂട്യൂബില്‍ ലഭ്യം. തന്റെ വ്യത്യസ്ഥ ഗെറ്റപ്പില്‍ രണ്‍വീര്‍ എത്തുന്ന ചിത്രമായ ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ജ്യൂക്ക് ബോക്‌സാണ് ഇപ്പോള്‍ യൂട്യബില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഡിവൈന്‍, നേയ്‌സി എന്ന റാപ്പേഴ്‌സും ചിത്രത്തിലെ ഗാനങ്ങളില്‍ റണ്‍വീറിനൊപ്പം പാടിയിട്ടുണ്ട്. ചിത്രത്തിലെ ഏഴ് ഗാനങ്ങളില്‍ റണ്‍വീര്‍ പാടിയിട്ടുണ്ട്.
മുംബൈയിലെ ഗള്ളികളില്‍ നിന്നും റാപ്പിങ്ങ് സ്വപ്‌നം കണ്ട് തങ്ങളുടെ ജീവിതം മാറ്റി മറിക്കുന്ന രണ്ട് യുവാക്കളുടെ ജീവിത കഥയാണ് ഗള്ളി ബോയ് പറയുന്നത്. ഇന്നലെ നടന്ന ഓഡിയോ ലോഞ്ചിന് ചിത്രത്തിലെ നായിക വേഷത്തിലെത്തുന്ന ആലിയ ഭട്ടും നടന്‍ റണ്‍വീരും ആരാധകരെ കയ്യിലെടുത്ത് കൊണ്ടാണ് ചിത്രത്തിന്റെ ആദ്യ പ്രമോഷന്‍ ചടങ്ങിനെത്തിയത്. ഒപ്പം റണ്‍വീറും ആലിയയും ചിത്രത്തിലെ ഗാനങ്ങള്‍ പാടുകയും റണ്‍വീര്‍ ആവേശത്താല്‍ കാണികളുടെ ഇടയിലേക്ക് ചാടുകയും ചെയ്തു. ചിത്രത്തിന്റെ ജ്യൂക്ക് ബോക്‌സ താഴെ…
റണ്‍വീര്‍ കാണികളുടെ ഇടയിലേക്ക് ചാടുന്നു…