‘ഗോപി സുന്ദര്‍ ലൈവ് എന്‍സമ്പിള്‍’ എന്ന പുതിയ ബാന്‍ഡുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ പുരുഷുവിന്റെ അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ടാണ് ബാന്‍ഡിന്റെ പ്രമോ വീഡിയോ ഗോപി സുന്ദര്‍ പുറത്തുവിട്ടത്. പുരുഷു മാത്രമല്ല ഇയാഗോ, കല്ല്യാണി, ശങ്കുണ്ണി, ശിവാജി എന്നിവരൊക്കെ ഗോപി സുന്ദറിന്റെ വളര്‍ത്തു നായകളാണ്. പുരുഷുവിന്റെ യഥാര്‍ത്ഥ പേര് പുരുഷോത്തമന്‍ എന്നാണ്. ഗോപി സുന്ദര്‍ പുരുഷുവിന്റെ അനുഗ്രഹം വാങ്ങി ബാന്‍ഡിന് തുടക്കമിടുന്നതാണ് പ്രമോ വീഡിയോയില്‍ ഉള്ളത്. വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായി മാറി.
പ്രമുഖ ഗായകരായ മാധവ് നായര്‍, കാവ്യ അജിത്, നിത്യമാമന്‍, ക്രിസ്റ്റകല എന്നിവരാണ് ബാന്‍ഡിലെ പ്രധാന ഗായകര്‍. ഒപ്പം ഗോപി സുന്ദറും. ഷിയാന്‍ ഷാജി ലീഡ് ഗിറ്റാറും, ജാക്‌സണ്‍ ജേക്കബ് ബേസും, സച്ചിന്‍ സാം കീ ബോര്‍ഡും, മിഥുന്‍ പോള്‍ ഡ്രമ്മറും കൈകാര്യം ചെയ്യുന്നു. മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ അടക്കമുള്ള പ്രതിഭകള്‍ ബാന്‍ഡുമായി സഹകരിക്കുന്നുണ്ട്. ഒപ്പം പുതുമുഖങ്ങള്‍ക്കും അവസരമൊരുക്കും. ബാന്‍ഡ് ബിഗ് ജി എന്ന പേരില്‍ നിലവില്‍ മറ്റൊരു ബാന്‍ഡ് ഗോപി സുന്ദറിനുണ്ട്. ഇതിന് പുറമേയാണ് ഗോപി സുന്ദര്‍ ലൈവ് എന്‍സമ്പിള്‍ എന്ന പുതിയ ബാന്‍ഡിന് തുടക്കമിട്ടിരിക്കുന്നത്.
- തന്റെ വളര്‍ത്തു നായകളോടൊപ്പം ഗോപിസുന്ദര്‍-ചിത്രങ്ങള്‍ കാണാം..