ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്, മെയ് എട്ട് മുതൽ സ്ട്രീമിങ്

','

' ); } ?>

ആദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്. ചിത്രം മെയ് എട്ട് മുതൽ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ എത്തി കൃത്യം 28 ദിവസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്

ഏപ്രിൽ 10 നാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയത്. ചിത്രം ഇതിനകം ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. വമ്പൻ വിഷു റിലീസുകൾക്കിടയിലും കേരളത്തിൽ നിന്ന് അജിത് ചിത്രത്തിന് നല്ല കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്.

ഒരു പക്കാ ഫാൻബോയ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായാണ് ആദിക് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത ഏഴ് ദിവസത്തിനുള്ളിലാണ് ആഗോളതലത്തിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയത്.ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് നേട്ടം ഔദ്യോഗികമായി പങ്കുവെച്ചത്. കേരളത്തിൽ നിന്നുമാത്രം 3.63 കോടി രൂപയാണ് ചിത്രം ഇതിനോടകം ഗ്രോസ് ചെയ്‌തത്. വലിയ വിഷു റിലീസുകൾക്കിടയിലും അജിത്ത് ചിത്രത്തിന് ഇത്രയും മികച്ച കളക്ഷൻ നേടാനായത് ഏറെ ശ്രദ്ധേയമാണ്. മുൻപ് പുറത്തിറങ്ങിയ “വിടാമുയർച്ചി”ക്ക് കേരളത്തിൽ വലിയ നേട്ടമുണ്ടാകാൻ കഴിയാതിരുന്നതിനോട് താരതമ്യപ്പെടുത്തുമ്പോൾ, ഈ വിജയത്തിന് പ്രത്യേക പ്രസക്തിയുണ്ട്. തമിഴ്‌നാട് ബോക്സ് ഓഫിസിൽ നിന്നും മാത്രം ചിത്രം ഇതിനോടകം 100 കോടിയിലധികം ക്ലബ് ചെയ്തിരിക്കുകയാണ്. അജിത്തിന്റെ കരിയറിലെ മറ്റൊരു മൈൽസ്‌റ്റോണായാണ് “ഗുഡ് ബാഡ് അഗ്ലി” വിലയിരുത്തപ്പെടുന്നത്.