നേതാജിയായി ഗോകുലം ഗോപാലന്‍

','

' ); } ?>

നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ സുഭാഷ് ചന്ദ്രബോസായി സ്‌ക്രീനിലെത്തുന്നു. സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന ‘നേതാജി ‘എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ആദ്യമായി അഭിനേതാവായി വെള്ളിത്തിരയിലെത്തുന്നത്.വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് നേതാജിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള സിനിമയായിരിക്കും ‘നേതാജി’ എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതകഥയെ ആസ്പദമാക്കി, ശ്യാം ബെനഗലിന്റെ സംവിധാനത്തില്‍ ബോളിവുഡില്‍ നേരത്തെ ഒരു ചിത്രമിറങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്‌നീഷ്യന്‍മാരായിരിക്കും ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

നേതാജിയുടെ വേഷപ്പകര്‍ച്ചയിലുള്ള ഗോകുലം ഗോപാലന്റെ ചിത്രവും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം പുറത്തു വിട്ടിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.