“GOAT ,UNDOUBTEDLY ; ലാലിന്റെ വിമർശനത്തിന് ബി ഉണ്ണികൃഷ്‌ണന്റെ പരോക്ഷ മറുപടി

','

' ); } ?>

ചർച്ചയായി സംവിധായകൻ ബി ഉണ്ണികൃഷ്‌ണന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. “GOAT ,UNDOUBTEDLY . എന്ന ക്യാപ്ഷനോട് കൂടെ നടൻ ജഗതി ശ്രീകുമാറിന്റെ ഫോട്ടോയാണ് ഉണ്ണികൃഷ്ണൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ലാൽ “ജഗതി ശ്രീകുമാറിന്റെ” അഭിനയ രീതിയെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ബി. ഉണ്ണികൃഷ്ണന്റെ ഈ പോസ്റ്റ് ലാലിന്റെ വാക്കുകൾക്കെതിരെയുള്ള പരോക്ഷ മറുപടിയെന്നാണ് ആരാധകർ പറയുന്നത്.

എത്ര വലിയ നടനാണെങ്കിലും “സ്പോട്ടിൽ നടത്തുന്ന ഇംപ്രവൈസേഷനുകളെ പ്രോത്സാഹിപ്പിക്കരുതെന്നും, ഇത് അതേ സീനിലുള്ള മറ്റുതാരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നു”മായിരുന്നു ലാൽ പറഞ്ഞത്. അതിനു ഉദാഹരണമായിട്ട് നടൻ ജഗതി ശ്രീകുമാറിനെയാണ് ലാൽ എടുത്തു പറഞ്ഞത്.

“അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന കാര്യം, അദ്ദേഹം ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗുകള്‍ പറയും. പക്ഷെ അത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല. അങ്ങനെ ചെയ്യാൻ പാടില്ല, ചെയ്യുകയാണെകിൽ ഡയറക്ടർ നിർബന്ധമായി പറയണം, ഒന്നുകിൽ പറഞ്ഞിട്ട് ചെയ്യണമെന്ന് പറയണം, അല്ലെങ്കിൽ നന്നായിട്ടുണ്ട് എന്ന് പറയാം, അത് അല്ലെങ്കിൽ അത് വേണ്ട എന്നും പറയാം. അല്ലാതെ അത് കഴിവായും മിടുക്കായും എടുക്കുന്നത് ഒട്ടും നല്ല കാര്യമല്ല. എത്ര വലിയ നടൻ ആയാലും ആ സീനിനെ ബാധിക്കും എന്നതിനേക്കാൾ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. അയാൾ പറഞ്ഞ് അവസാനിപ്പിക്കുന്നിടത്താണ് മറ്റൊരാൾ പറയേണ്ടത് , അപ്പോൾ അത് കണക്ട് ചെയ്ത് പറയുന്ന ആൾക്ക് ബുദ്ധിമുട്ട് വരും. നമ്മളുടെ പറഞ്ഞൊപ്പിക്കൽ കൊണ്ട് വീക്ക് ആകുന്നത് ആ നടനാണ്. ഒരു നടൻ ജയിക്കുമ്പോൾ മറ്റൊരാൾ പരാജയപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വരുന്ന നൈസര്‍ഗികമായ സംഗതികളെ പ്രോത്സാഹിപ്പിക്കരുത്.’ ലാൽ പറഞ്ഞു.

പ്രശസ്ത സംവിധായകരായ ബ്ലെസി, കമൽ, കെ. മധു എന്നിവരും ലാലിനെതിരെ പ്രതികരിച്ചിരുന്നു. എന്റെ സിനിമകളിൽ അമ്പിളിച്ചേട്ടൻ അഭിനയിച്ചപ്പോഴൊക്കെയും സംവിധായകനു വേണ്ടത് കൃത്യമായി തരുന്ന നടനായിരുന്നു അദ്ദേഹം. ‘പളുങ്ക്’ എന്ന സിനിമയിലെ ലോട്ടറി കച്ചവടക്കാരനായും, ‘തന്മാത്ര’യിലെ ജോസഫായും നിറഞാടിയിട്ടുണ്ടദ്ദേഹം. ബ്ലെസി പറഞ്ഞു. ഹ്യൂമർ ആകുമ്പോൾ ആർട്ടിസ്റ്റിന്റെ കോൺട്രിബ്യൂഷൻ വളരെ പ്രധാനപ്പെട്ടതാണെന്നും, ഹ്യൂമർ സെൻസ് ഉള്ള ആർട്ടിസ്റ്റിന് നമ്മൾ ആഗ്രഹിക്കുന്നതിനും മുകളിൽ കോൺട്രിബ്യൂഷൻ ചെയ്യാൻ കഴിയുമെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ഇംപ്രൊവൈസ് ചെയ്യാൻ കഴിയുന്ന ഒരുപാട് പ്രഗൽഭരായ താരങ്ങൾ ഉണ്ട്. ഇന്നസെന്റ് ചേട്ടൻ ഉൾപ്പെടെ എല്ലാവരും എല്ലാവരും ഇംപ്രൊവൈസ് ചെയ്തു പറയുന്നവരാണ്. പക്ഷേ അത് കൂടെ നിൽക്കുന്ന താരങ്ങൾക്ക് ബുദ്ധിമുട്ട് ണ്ടാക്കുന്ന രീതിയിൽ ആകുമ്പോഴാണ് നമ്മൾ അതിൽ ഇടപെടുന്നത്. എന്റെ സെറ്റിൽ അങ്ങനെ ഒരു ആർട്ടിസ്റ്റ് ഇതുവരെയും പരാതി പറഞ്ഞിട്ടില്ല, അങ്ങനെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടും ഇല്ല. സംവിധായകൻ കമൽ പ്രതികരിച്ചു. ജഗതിയെ കുറിച്ചുള്ള പരാമർശം ദുഃഖകരമാണെന്നായിരുന്നു സംവിധായകൻ മധു പറഞ്ഞത്.