“രൂപേഷ് പറയുന്നതാണ് ശരി, “ഒരു മെക്സിക്കൻ അപാരത” എന്റെ ജീവിത കഥയാണ്”; ജിനോ ജോൺ

','

' ); } ?>

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രവുമായി ബന്ധപ്പെട്ട സംവിധായകൻ ടോം ഇമ്മട്ടിയുടെയും, നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെയും പ്രസ്താവനകളിൽ പ്രതികരിച്ച് യഥാര്‍ഥ കഥയിലെ നായകനായ ജിനോ ജോൺ. രൂപേഷ് പറഞ്ഞത് തന്നെയാണ് ശരിയെന്നും തന്റെ സുഹൃത്തായ ടോം ഇമ്മട്ടി പറയുന്നത് നുണയാണെന്നും ജിനോ ജോൺ പറഞ്ഞു. തന്റെ ഫേസ്ബുക് പേജിൽ

“ടോം ഇമ്മട്ടി പറഞ്ഞ KSU വിൻ്റെ ചെഗുവേര..! രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറഞ്ഞതിലാണ് നുണ.. ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ KSU ചെയർമാനായ എൻ്റെ ജീവിത കഥയാണ്”. ജിനോ ജോൺ കുറിച്ചു.

“പ്രണവ് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരുന്ന കാലത്ത് സിനിമ ഇറങ്ങി കഴിഞ്ഞാൽ സിനിമക്ക് കാരണമായ എൻ്റെ യഥാർത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകൾ ഞാനിന്നും ഓർക്കുന്നു. സുഹൃത്തുക്കൾ ജീവിതവും പ്രൊഫഷനും രക്ഷപ്പെടാനായി അവരുടെ സിനിമ ജീവിതത്തിന് എൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാകാണ്ടെന്നും കരുതി., KSU കഥ SFI ആയി മാറാൻ ഞാനും അവസാനം ഓകെ പറഞ്ഞു. ഒരു മെക്സിക്കൻ അപാരത സിനിമയിലേക്ക് എൻ്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു. അത് തെറ്റായി പോയെന്ന് ഇപ്പോൾ ഞാനിപ്പോൾ മനസ്സിലാക്കുന്നു”. ജിനോ ജോൺ കൂട്ടിച്ചേർത്തു

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത് വിജയമായ ചിത്രമാണ് ഒരു മെക്സിക്കൻ അപാരത.
മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനമയെന്നും എന്നാൽ ചിത്രം വിജയിക്കണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്ന് താൻ സംവിധായകനായ ടോം ഇമ്മട്ടിയോട് പഞ്ഞിരുന്നെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രൂപേഷ് പറഞ്ഞിരുന്നു. ചിത്രത്തിൽ രൂപേഷ് എന്ന് തന്നെ പേരുള്ള വില്ലൻ കഥാപാത്രത്തെ രൂപേഷ് പീതാംബരൻ അവതരിപ്പിച്ചിരുന്നത്. എന്നാൽ രൂപേഷ് പറഞ്ഞത് പച്ചക്കള്ളമാണെന്നും സിനിമയുടെ കഥ സാങ്കൽപ്പികമാണെന്നുമാണ് ഇതിനോട് പ്രതികരിച്ച് ടോം ഇമ്മട്ടി പറഞ്ഞിരുന്നത്.