പ്രിയ നടി ഗീത മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ചിത്രം ജോണി ജോണി യെസ് അപ്പായിലൂടെ ഗീതയുടെ തിരിച്ചു വരവ്. ജോണി ജോണി യെസ് അപ്പായിലൂടെ കുഞ്ചാക്കോ ബോബന്റെ അമ്മയായാണ് ഗീത തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തില്‍ ഗീത അഭിനയിച്ചത്.
തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കവേയാണ് ഗീത മലയാളത്തിലേക്ക് അരങ്ങേറുന്നത്. പഞ്ചാഗ്‌നി ആയിരുന്നു ആദ്യ ചിത്രം. ശേഷം സുഖമോ ദേവി, അമൃതം ഗമയ , അഭിമന്യു, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, ഇന്ദ്രജാലം, ലാല്‍ സലാം, തലസ്ഥാനം, ഏകലവ്യന്‍, വാത്സല്യം തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ജോണി ജോണി യെസ് അപ്പാ സംവിധാനം ചെയ്യുന്നത് മാര്‍ത്താണ്ഡനാണ്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. ഒക്ടോബര്‍ 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.