മീ ടൂ പോലെയുള്ള ക്യാംപെയിനുകള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങള്‍ തന്നെയാണ്. അടുത്തിടെയാണ് നടി നേഹ സക്സേനയ്ക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് എട്ടിന്റെ പണിയായിരുന്നു നേഹ കൊടുത്തത്. ഇപ്പോഴിതാ നടി ഗായത്രി അരുണിനാണ് സമാനമായ അനുഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നടിയുടെ മാസ് ഡയലോഗാണ് ശ്രദ്ധേയം.
ഗായത്രിയെ പേഴ്സണലായി മെസേജ് ചെയ്ത യുവാവ് തന്നോടൊപ്പം ഒരു രാത്രി ചെലവിടുന്നതിന് 2 ലക്ഷം രൂപ തരാമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒരു മണിക്കൂര്‍ നേരത്തേക്ക് രണ്ടു ലക്ഷം തരാമെന്നും യുവാവ് സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഗായത്രി അയാളുടെ സഹോദരിയുടേയും അമ്മയുടേയും സുരക്ഷയ്ക്കായി പ്രാര്‍ഥനകളില്‍ അവരെ ഓര്‍ക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെ ഗായത്രിയ്ക്കു പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെയും അസഭ്യമായി സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഇതോടെ ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമായി. ഗായത്രിയുടെ പ്രതികരണത്തെ നിരവധിപേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഗായത്രി പങ്കുവെച്ച പോസ്റ്റ് താഴെ..