ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് യുവനടന്മാര്‍ക്കൊപ്പം നിരവധി സിനിമകളില്‍(രശിലാമ) ഗായത്രി അഭിനയിച്ചു. താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറല്‍ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നാണ് ആരോപണം. വൈറല്‍ വീഡിയോയില്‍ താരത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതും ?ഗായത്രിയോടും സുഹൃത്തിനോടും കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. അപകടമുണ്ടായെന്നത് ശരിയാണെന്നും വണ്ടി നിര്‍ത്താതെ പോയതാണ് തങ്ങള്‍ ആകെ ചെയ്ത തെറ്റെന്നും ഗായത്രി പറയുന്നു.
‘എന്റെ ഒരു വിഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ പങ്കുവയ്ക്കുന്നത്. ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഞങ്ങളുടെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി, സൈഡ് മിറര്‍ പോയി. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം !ഞാനൊരു നടിയാണല്ലോ. ആളുകള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ചാണ് നിര്‍ത്താതിരുന്നത്. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു. ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ അവര്‍ വിട്ടില്ല. ഒടുവില്‍ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്‍ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആര്‍ക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി പറയുന്നു.