ആനിമേഷന്‍ പ്രേമികളെ ഞെട്ടിച്ച് എ ആര്‍ റഹ്മാന്റെ മാര്‍വെല്‍ ആന്തം..

','

' ); } ?>

ലോകമെമ്പാടുമുള്ള ആനിമേഷന്‍ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍വെലിന്റെ അവഞ്ചേഴ്‌സ് സീരീസിലെ അവസാന ചിത്രം എന്‍ഡ് ഗെയിം. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മാര്‍വെലിന്റെ ഇന്ത്യന്‍ പ്രേക്ഷകരും ഉറ്റുനോക്കുന്നത്. എന്നാല്‍ നല്ലൊരു സര്‍പ്രൈസുമായിത്തന്നെയാണ് മാര്‍വെല്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിനായി ഇന്ത്യയിലെ സംഗീത മാന്ത്രിയകനായ എ ആര്‍ രഹ്മാന്‍ തന്നെയാണ് ഇപ്പോള്‍ ആന്തവുമായെത്തിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി പ്രമോഷന് വേണ്ടി തയ്യാറാക്കിയ ആന്തമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഇതിനോടകം മൂന്നു മില്ല്യണോളം പ്രേക്ഷകര്‍ ആന്തം കണ്ടു കഴിഞ്ഞു.

യന്തിരന്റെ രണ്ടാം ഭാഗമായ 2.0 നിര്‍മ്മിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ രസകരമായ വീഡിയോ ഗാനത്തില്‍ ചിത്രത്തിന്റെ ആദ്യ ഭാഗമായ ഇന്‍ഫിനിറ്റി വാറിലെ ദ്യശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത ആരാധകര്‍ എന്നാല്‍ എര്‍ രഹ്മാനെതിരെ ട്രോളുകളുമായും മുന്നോട്ട് വന്നിട്ടുണ്ട്. അതേ സമയം പുതിയ ചിത്രത്തിലെ കൂടുതല്‍ ദ്യശ്യങ്ങളുള്ള സ്‌പെഷ്യല്‍ ലുക്ക് വീഡിയോയും മാര്‍വെല്‍ ഇന്ന് തങ്ങളുടെ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രം ഏപ്രില്‍ 26നാണ് തിയേറ്ററുകളിലെത്തുക.