ജയ് ബാലയ്യയിൽ നിന്ന് ‘ഗം ബാലയ്യ’യിലേക്ക്; പൊതുവേദിയിൽ പശ കൊണ്ട് മീശ ഒട്ടിച്ച് ബാലയ്യ .

','

' ); } ?>

പൊതു വേദിയിൽ വെച്ച് മീശ ഇളകി പോയപ്പോൾ പശ വെച്ച് ഒട്ടിച്ച് നന്ദമുരി ബാലകൃഷ്ണ. നടന്റെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് വെപ്പ് മീശ ഇളകി വന്നത്. വേദിക്കുചുറ്റും തിങ്ങിനിറഞ്ഞ ആരാധകരിൽ ആവേശം നിറയ്ക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു നടൻ. ഇതിനിടെ വെപ്പുമീശ ഒരരികിൽ ഇളകിപ്പോവാൻ തുടങ്ങി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ യാതൊരു കൂസലുമില്ലാതെ വേദിയിൽ വെച്ച് തന്നെ മീശ പശവെച്ച് ഒട്ടിച്ചു. വീണ്ടും യാതൊന്നും സംഭവിക്കാത്ത പോലെയാണ് ബാലയ്യ പ്രസംഗം തുടർന്നത്. വീഡിയോ വൈറലായതിനു പിന്നാലെ ‘ഗം ബാലയ്യ’ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.

അതേസമയം, നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അഖണ്ഡ 2’. 2021 ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് നായിക. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.