സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം റിലീസിങ്ങിനൊരുങ്ങി! ചിത്രത്തിന്റെ പ്രൊമോ വീഡിയോ കാണാം

','

' ); } ?>

യുവ താരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. 1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്തിരിക്കുന്നത്. സത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ഫ്രഞ്ച് വിപ്ലവമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 26നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി ഒരു പ്രൊമോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സണ്ണി വെയ്ന്‍ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പങ്കുവെച്ചിരുന്നത്. സണ്ണി വെയ്‌നൊപ്പം കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ,ലാല്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ,.ജെ, ജാഫര്‍ കെ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.