ഫോബ്‌സ് പട്ടികയില്‍ ഒന്നാമനായി സല്‍മാന്‍ ഖാന്‍; പട്ടികയില്‍ ഇടം നേടി മമ്മൂട്ടിയും നയന്‍താരയും

','

' ); } ?>

ലോകത്തെ സമ്പന്നരുടെ പട്ടികയായ ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളിലെ സമ്പന്നന്‍ എന്ന പദവിയാണ് സല്‍മാന്‍ ഖാന്‍ കരസ്ഥമാക്കിയിരിക്കുന്നത്. 2017 ഒക്ടോബര്‍ ഒന്നിനും 2018 സെപ്റ്റംബര്‍ 30 നും ഇടയിലുള്ള അദ്ദേഹത്തിന്റെ വരുമാനമാണ് തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാമതെത്താന്‍ അദ്ദേഹത്തെ സഹായിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സല്‍മാന്റെ വരുമാനം 253.25 കോടിയാണ്. ഒടുവില്‍ പുറത്തിറങ്ങിയ ടൈഗര്‍ സിന്താ ഹേ, റേസ് 3, ടെലിവിഷന്‍ പരിപാടികള്‍, പരസ്യം എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ സല്‍മാന്റെ പ്രധാന വരുമാന ശ്രോതസ്സുകള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 228.09 കോടിയാണ് വിരാടിന്റെ സമ്പാദ്യം. 185 കോടി നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ് മൂന്നാമത്. 114 കോടിയുമായി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുണ്ട്. 2012 ല്‍ ഇങ്ങനെയൊരു പട്ടിക തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുള്ള ഏക വനിത ദീപിക ദുകോണാണ്.

മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷാരൂഖ് ഖാന്‍ പതിമൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്ന ഷാരൂഖിന്റെ സമ്പാദ്യം 56 കോടിയാണ്. 18 കോടി നേടി പ്രിയങ്ക ചോപ്ര നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക.

അഞ്ചാം സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണിയാണുള്ളത്. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, രണ്‍വീര്‍ സിംഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയും നയന്‍താരയുമാണ് പട്ടികയിലിടം നേടിയ മലയാളികള്‍. തെന്നിന്ത്യയില്‍ നിന്നുള്ള ഏക വനിതയും നയന്‍താരയാണ്. നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്താണ് മമ്മൂട്ടി. 18 കോടിയാണ് സമ്പാദ്യം. തിനാലാം സ്ഥാനത്തുള്ളത് രജനീകാന്താണ്.