നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 18+ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വരണമാല്യമെന്ന് തോന്നിപ്പിക്കുന്ന മാലയും ബൊക്കെയുമൊക്കെയായാണ് നസ്‌ലന്റെയും മാത്യു തോമസിന്റെയും കഥാപാത്രങ്ങളുടെ നില്‍പ്പ്.
എന്നാല്‍ സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സിനിമയുടെ വിഷയം അതല്ലെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ഇതതല്ല എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകന്‍ അരുണ്‍ ഡി ജോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. സംഗീതംതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സി എസ്, മേക്കപ്പ് സിനൂപ്രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുള്‍ ബഷീര്‍, സ്റ്റില്‍സ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.