
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം കൂലിയുടെ ഹിന്ദി പതിപ്പിന്റെ പേര് മാറ്റി. കൂലി ദ പവര്‍ഹൗസ് എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് പുതുതായി പേരിട്ടിരിക്കുന്നത്. “മജദൂര്‍” എന്നായിരുന്നു ആദ്യം ചിത്രത്തിന്റെ പേര്. എന്നാൽ പേരിനു നിരവധി വിമർശനങ്ങളും ട്രോളുകളും വന്നതിനു പിന്നാലെയാണ് പേര് മാറ്റിയിരിക്കുന്നത്.
“കൂലി ഹിന്ദിയിലും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന പേരല്ലേ പിന്നെന്തിനാണ് ആശയക്കുഴപ്പമുണ്ടാക്കാൻ പേര് മാറ്റിയത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. പേര് മാറ്റം ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമാകും. അത് കൂലിയുടെ കളക്ഷനെ സാരമായി ബാധിക്കും എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു.
ഇപ്പോൾ കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ഓഗസ്റ്റ് 14നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. രജനികാന്തിന്റേതായി ഒടുവില്‍ വന്ന ചിത്രം വേട്ടയ്യനായിരുന്നു. ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വന്ന ലിയോയാണ്.