സിനിമാ നിര്‍മ്മാണ രംഗത്തേക്ക് മൂന്നു സഹോദരിമാര്‍കൂടി

','

' ); } ?>

കൊച്ചി: മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്തേക്ക് മൂന്നു സഹോദരിമാര്‍കൂടി വരുന്നു. നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നിവരാണ് തങ്ങളുടെ പിതാവിന്റെ പാത പിന്തുടര്‍ന്ന് നിര്‍മ്മാണരംഗത്ത് എത്തിയിരിക്കുന്നത്.

ഇവരുടെ പുതിയ സംരംഭമായ എസ് ക്യൂബ് ഫിലിംസിന്റെ ബാനറിലുള്ള സിനിമയുടെ ചിത്രീകരണം നവംബര്‍ പത്തിന് ആരംഭിക്കും.

മനു അശോകനാണ് ഈ സിനിമയുടെ സംവിധായകന്‍. പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ രചന ബോബി സഞ്ജയും ഛായാഗ്രഹണം മുകേഷ് മുരളീധരനും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപീ സുന്ദറാണ്.