ഡാകിനിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി

','

' ); } ?>

രാഹുല്‍ ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാകിനിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ഒക്ടോബര്‍ 18നാണ് ചിത്രം തിയറ്ററുകളിലെത്തുക. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ വേഷങ്ങളിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പോളി വില്‍സന്‍, ചെമ്പന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ അനീഷ് എം തോമസ്, യൂണിവേഴ്‌സല്‍ സിനിമാസ് ബി രാകേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഡാകിനി ഈ വര്‍ഷം അവസാനം തിയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. അലക്‌സ് പുളിക്കല്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതം രാഹുല്‍ രാജും നിര്‍വഹിക്കുന്നു.