
ഒരുകാലത്ത് കേരളത്തിലെ ഓണക്കാലാഘോഷങ്ങളുടെ അഭിനിവേശമായിരുന്ന ഓണത്തല്ല് എന്ന വിനോദത്തെ വീണ്ടും ജനമനസ്സിൽ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് വിപുലമായ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഫൈറ്റ് നൈറ്റ് എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതിക്ക് നടൻ ഷൈൻ ടോം ചാക്കോ ബ്രാൻഡ് അംബാസിഡറാകും. കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
2025 ഓഗസ്റ്റ് 31ന് ലോകത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് എന്നറിയപ്പെടുന്ന വാഴക്കുളത്ത് വെച്ച് വൈകിട്ട് 4 മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്. കേരളാ സംസ്കാരത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഈ തല്ല് കലാരൂപം ‘ഓണപ്പട’, ‘കയ്യാങ്കളി’ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നത്. പഴയ കാലങ്ങളിൽ ഓണക്കളികളുടെ ഒരു പ്രധാനഘടകമായിരുന്ന ഓണത്തല്ല് പിന്നീട് ആചാരങ്ങളിലെന്നപോലെ പതുക്കെ ഒതുങ്ങിപ്പോയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഈ നീക്കം.