മലയാള സിനിമയിലെ പുതിയ അനൗൺസ്മെന്റുകളിൽ കുറവ്: ഒടിടി ട്രെൻഡും വിനിമയരീതികളും മാറ്റം വരുത്തുന്നു

','

' ); } ?>

മുൻവർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മലയാള സിനിമകൾ പ്രഖ്യാപിക്കുന്നതിൽ ഈ വർഷം ഗണ്യമായ കുറവ് അനുഭവപ്പെടുന്നുവെന്ന് സിനിമാ മേഖലയുമായി ഭന്ധപെട്ടവർ വ്യകത്മാക്കി. കടുത്ത സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ കച്ചവട സാധ്യതകൾക്കുപകരം കഥക്കും കലാമൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രങ്ങളെടുക്കാം എന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ ഇപ്പോൾ.
സാധാരണയായി ജൂലൈയോടെ അടുത്ത ജനുവരിവരെ തീയേറ്ററിൽ റിലീസ് ആവാനിരിക്കുന്ന ചിത്രങ്ങളുടെ ബുക്കിംഗ് ആരംഭിക്കാറുണ്ടായിരുന്നു. ഓരോ മാസവും ശരാശരി നാല് മുതൽ അഞ്ചുവരെയുള്ള സിനിമകൾ തീയേറ്റർ ബുക്ക് ചെയ്യുമെന്നതായിരുന്നു പതിവ്. എന്നാൽ ഈ വർഷം ബുക്കിങ്ങുകൾ പകുതിപോലും എത്തിയിട്ടില്ല.

ഇതിന് പ്രധാനകാരണമായി പറയുന്നത് ഒടിടി പ്ലാറ്റ്ഫോമുകൾ സ്വീകരിച്ചിരിക്കുന്ന പുതിയ ‘പേ പെർ വ്യൂ’ മോഡലാണ്. ചിത്രങ്ങൾ കാണുന്ന പ്രേക്ഷകരുടെ എണ്ണത്തിനനുസരിച്ചു മാത്രമാണ് ഇപ്പോൾ നിർമ്മാതാക്കൾക്ക് പണം ലഭിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം അനുസരിച്ച് ഓരോ മണിക്കൂറിന്റെ വ്യൂവിന് നിർമ്മാതാവിന് ഏകദേശം 6 മുതൽ 8 രൂപ വരെയാണ് ലഭിക്കുന്നത്.

ഇതിന് പുറമെ, സിനിമയുടെ വിജയവും ഗുണനിലവാരവുമനുസരിച്ചാണ് ഡിജിറ്റൽ റൈറ്റ്സിന്റെ വില നിശ്ചയിക്കുന്നത്. തിയേറ്ററിൽ വിജയിച്ച ചിത്രങ്ങൾക്കും പൊസിറ്റീവ് റിവ്യൂ ലഭിച്ച സിനിമകൾക്കുമാണ് കൂടുതൽ തുകയ്ക്ക് ഡിജിറ്റൽ അവകാശം വിറ്റുപോകുന്നത്. മറ്റു സിനിമകൾക്കൊപ്പം ചെറിയ ചിത്രങ്ങൾക്ക് താങ്ങാവുന്ന തുകയ്ക്ക് മാത്രം റൈറ്റ്സ് നൽകേണ്ടിവരുന്ന സാഹചര്യവുമുണ്ട്.

സാറ്റലൈറ്റ് സംപ്രേഷണാവകാശവും ഉൾപ്പെടുത്തി ഡിജിറ്റൽ റൈറ്റ്സ് മൊത്തമായി വാങ്ങുന്ന ചില ഒടിടി പ്ലാറ്റ്ഫോമുകളും നിലവിലുണ്ട്. പക്ഷേ, അവയും സിനിമയുടെ വിജയവും ടിവി പ്രേക്ഷകശേഷിയും കണക്കാക്കിയാണ് കരാർ നിർണ്ണയിക്കുന്നത്. പല ചെറിയചിത്രങ്ങളും തീയേറ്ററിൽ വലിയ വിജയമാവാതെ ഒടിടിയിൽ എത്തിയപ്പോൾ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.