ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു, ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡന്റ്

','

' ); } ?>

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് എല്ലാവരെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ബാലചന്ദ്രൻ ചുള്ളിക്കാട്, ജെനറൽ സെക്രട്ടറി: ബെന്നി പി നായരമ്പലം, ട്രഷറർ: സിബി കെ തോമസ്, വൈസ് പ്രസിഡണ്ടുമാർ: വ്യാസൻ എടവനക്കാട് (കെ.പി. വ്യാസൻ), ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാർ: റോബിൻ തിരുമല, സന്തോഷ് വർമ്മ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഉണ്ണികൃഷ്ണൻ ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ.

സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗതിവേഗം നൽകുന്ന തരത്തിൽ പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.