ഷോര്‍ട്ട് ഫിലിം ഫെസ്റ്റുമായി ഫെഫ്ക എത്തുന്നു., അപേക്ഷകള്‍ ഈ മാസം 24ാം തീയതി വരെ..

','

' ); } ?>

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24.

രാമചന്ദ്ര ബാബു, എ.കെ സാജന്‍, രഞ്ജിത്ത് ശങ്കര്‍, സേതു, സുജിത് വാസുദേവ്, ശ്രീബാല കെ മേനോന്‍, എം പത്മ കുമാര്‍, സിദ്ധാര്‍ഥ ശിവ, മിഥുന്‍ മാനുവല്‍, തോമസ്, സഹീര്‍ അലി എന്നിവരാണ് ജ്യൂറി സംഘത്തില്‍ ഉണ്ടാവുക.

ഇതു വരെ 292 ചിത്രങ്ങളാണ് മത്സരത്തിലേക്ക് സ്വീകരിച്ചിട്ടുള്ളത്. തിരഞ്ഞടുക്കുന്ന ചിത്രങ്ങള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി 50,000 രൂപയും, മൂന്നാം സമ്മാനമായി 25,000 രൂപയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്‍പവും ലഭിക്കും.

മത്സരത്തിലേക്ക് ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുമുള്ള ചിത്രങ്ങള്‍ അയക്കാം. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, എന്നിവര്‍ക്കും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. എന്‍ട്രികളില്‍ നിന്ന് മികച്ച ക്യാമ്പസ് ഫിലിമിന് പ്രത്യേക പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്.

അപേക്ഷകള്‍ അയക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് https://www.fefkadirectors.com/ സന്ദര്‍ശിക്കുക..