
മലയാള സിനിമ മേഖലയിലെ പി.ആര്.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആര്.ഒ യൂണിയന്റെ 2025 -2027 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. എബ്രഹാം ലിങ്കണ് പ്രസിഡന്റായി. ഫെഫ്ക ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ സിബി മലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
അജയ് തുണ്ടത്തില്‍ സെക്രട്ടറിയായും, മഞ്ജു ഗോപിനാഥ് ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടു. ആതിര ദില്‍ജിത്ത് വൈസ് പ്രസിഡന്റും പി. ശിവപ്രസാദ് ജോയിന്റ് സെക്രട്ടറിയുമാണ്.
എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂര്‍ ജോസ്, സി.കെ. അജയ്കുമാര്‍, പ്രദീഷ് ശേഖര്‍, അഞ്ചു അഷറഫ്, ബിജു പുത്തുര്‍, റഹീം പനാവൂര്‍, എം.കെ. ഷെജിന്‍ (ആലപ്പുഴ), പി.ആര്. സുമേരന്‍ എന്നിവരെയും തെരഞ്ഞെടുത്തു.