ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

','

' ); } ?>

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പതിനഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പള്ളീലച്ഛന്റെ വേഷത്തില്‍ നില്‍ക്കുന്ന ഫാസിലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഫാദര്‍ നെടുമ്പള്ളിയായിട്ടാണ് ചിത്രത്തില്‍ ഫാസില്‍ എത്തുന്നത്. ഫാസില്‍ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ലൂസിഫര്‍. 33 വര്‍ഷം മുന്‍പ് ഇറങ്ങിയ നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്നത്.

മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.