“പൃഥ്വിയേക്കാള്‍ വലിയ താരം ദുല്‍ഖര്‍, ദുല്‍ഖറിനേക്കാള്‍ മുമ്പ് പാന്‍ ഇന്ത്യന്‍ ആയത് പൃഥ്വി”; പരസ്പരം പോരടിച്ച് താരങ്ങളുടെ ആരാധകർ

','

' ); } ?>

പരസ്പരം പോരെടുത്ത് നടന്മാരായ പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും ആരാധകര്‍. ആരാണ് കൂടുതല്‍ വലിയ താരമെന്നും മികച്ച നടനെന്നുമാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്ന വാദപ്രതിവാദം. ഇരുവരുടേയും നല്ല സിനിമകളുടേയും മോശം സിനിമകളുടേയും പട്ടികകള്‍ നിരത്തിയും ആരാധകര്‍ പരസ്പരം കളിയാക്കുകയും വെല്ലുവിളിക്കുന്നുണ്ട്. പൃഥ്വിയുടെ പുതിയ ചിത്രം ഖലീഫയും ദുല്‍ഖറിന്റെ പുതിയ ചിത്രം അയാം ഗെയിമും റിലീസിന് തയ്യാറെടുക്കവെയാണ് ഈ പോര്.

“പൃഥ്വിയേക്കാള്‍ വലിയ താരം ദുല്‍ഖര്‍ ആണെന്നാണ് ദുൽഖറിന്റെ തമിഴ്-തെലുങ്ക് വിജയങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരാധകര്‍ പറയുന്നത്. എന്നാല്‍ ദുല്‍ഖറിനേക്കാള്‍ മുമ്പ് പാന്‍ ഇന്ത്യന്‍ ആയതാണ് പൃഥ്വിയെന്ന് അദ്ദേഹത്തിന്റെ ആരാധകരും പറയുന്നു. ദുല്‍ഖറിന് ഇന്ന് വലിയ മാര്‍ക്കറ്റുണ്ടാകാം, പക്ഷെ മലയാള സിനിമയെ പാന്‍ ഇന്ത്യനാക്കാന്‍ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളുടെ ഫലമാണതെന്ന് ചിലര്‍ പറയുന്നു. അഭിനയത്തില്‍ പൃഥ്വിയുടെ അടുത്തെങ്ങും ദുല്‍ഖര്‍ എത്തില്ലെന്നും നായകനായും വില്ലനായുമെല്ലാം പൃഥ്വിരാജ് കയ്യടി നേടിയിട്ടുണ്ടെന്നും അതിന് പുറമെ മികച്ച സംവിധായകനാണെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു”.

ഇരുവരുടേയും നല്ല സിനിമകളുടേയും മോശം സിനിമകളുടേയും പട്ടികകള്‍ നിരത്തിയും ആരാധകര്‍ പരസ്പരം കളിയാക്കുകയും വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഫാന്‍ ഫൈറ്റുകളെല്ലാം അനാവശ്യമണെന്നും സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു. പൃഥ്വിരാജും ദുല്‍ഖറും ജീവിതത്തില്‍ നല്ല സുഹൃത്തുക്കളാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പൃഥ്വിരാജും ദുല്‍ഖറും മലയാളത്തിന് പുറത്തും സാന്നിധ്യം അറിയിച്ച നടന്മാരാണ്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ്. രണ്ടു പേരും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരുമാണ്.