
നടി വിന്‍സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ കുടുംബം രംഗത്തെത്തി. പത്ത് വര്‍ഷമായി ഷൈനെ വേട്ടയാടുകയാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. വിന്‍സിയും അവളുടെ കുടുംബവുമായി വർഷങ്ങളായി അടുപ്പമുണ്ടെന്നും ഇരുകുടുംബങ്ങളും പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്ന കാലമുണ്ടെന്നും അവർ വ്യക്തമാക്കി.
“നാലു മാസം മുമ്പ് ഷൈനും വിന്‍സിയും ഒരേ സിനിമയുടെ സെറ്റില്‍ ഒരുമിച്ചായിരുന്നു. അന്നൊന്നും പരാതി ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് പരാതിയുമായി എത്തിയിരിക്കുന്നത്. എന്തിനാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല,” ഷൈനിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷവും ഷൈനുമായി ബന്ധപ്പെടാന്‍ കുടുംബം ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയാണെന്ന് അവർ അറിയിച്ചു.