Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • VIDEOS
  • TRAILERS
  • സുലൈമാനായി അവതരിച്ച് ഫഹദ് ; മാലിക്കിന്റെ രണ്ടാം പോസ്റ്റര്‍ കാണാം
MAIN STORY Movie Updates TRAILERS

സുലൈമാനായി അവതരിച്ച് ഫഹദ് ; മാലിക്കിന്റെ രണ്ടാം പോസ്റ്റര്‍ കാണാം

March 4, 2020
Celluloid Magazine
','

' ); } ?>

ട്രാന്‍സിന് ശേഷം ഫഹദ് ഫാസിലിന്റെ അടുത്ത വെള്ളിത്തിരയിലെ വരവ് കാത്തിരിക്കുന്നവര്‍ക്ക് ഒരു ഗംഭീര ട്രീറ്റാണ് മാലിക്കിന്റെ രണ്ടാം പോസ്റ്റര്‍. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രത്തിലെ ഫഹദിന്റെ ലുക്കാണ് പോസ്റ്ററില്‍ കാണുന്നത്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയി ഫഹദ് പോസ്റ്ററിലെത്തിയിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിലാണ്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തില്‍പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സാനു ജോണ്‍ വര്‍ഗീസാണ് മാലിക്കിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Post Views: 235
Tags: anto joseph, fahadh faasil facebook, mahesh narayanan, malik fahadh faasil look, malik posters, malik second look, sulaiman fahadh look malik

Post navigation

മോഹന്‍ലാല്‍ ബറോസ് തുടങ്ങി…
നാടകഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡിന് പിഴ 24000 രൂപ…പ്രതിഷേധം ശക്തമാകുന്നു
Copyright © 2026 celluloid
Theme by: Theme Horse
Proudly Powered by: WordPress