പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇരുവരും മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രം കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്നാണ് മിക്ക ആരാധകരുടെ സംശയം. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ഉള്ളത്. ചിലരുടെ ചോദ്യം ചൈനയിലാണോ എന്നാണ്. ‘സംസാരം ആരോഗ്യത്തിന് ഹാനികരം’ ആയതുകൊണ്ടാണോ ഇതെന്നുള്ള രസകരമായൊരു കമന്റുമുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ‘ട്രാന്‍സ്’ ഫെബ്രുവരി 14ന് പ്രദര്‍ശനത്തിനു എത്തും
മാസ്‌ക് ധരിച്ച് ഫഹദ് ഫാസിലും നസ്രിയയും! ‘കൊറോണയോ ?’എന്ന് ആരാധകര്‍
','' );
}
?>