ലിപ്‌ലോക്ക് രംഗങ്ങള്‍ ചെയ്യില്ല, സിഗരറ്റും വലിക്കില്ല- കടുത്ത തീരുമാനങ്ങളുമായി ഫഹദ്

','

' ); } ?>

ഇനി സിനിമയ്ക്ക് വേണ്ടി ലിപ്‌ലോക്ക് രംഗങ്ങള്‍ ചെയ്യില്ലെന്നും സിഗരറ്റ് വലിക്കില്ലെന്നും വെളിപ്പെടുത്തി ഫഹദ് ഫാസില്‍. ഒരു സ്വകാര്യ എഫ് എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലിപ്‌ലോക്ക് രംഗങ്ങള്‍ നിര്‍ത്തുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിനു അതിനു ഞാന്‍ തുടങ്ങിയെന്നു പറഞ്ഞിട്ടില്ലല്ലോ എന്നാണ് ഫഹദ് പ്രതികരിച്ചത്.

‘ലിപ്‌ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ലെന്നും ഫഹദ് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല. ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്‌റ്റേറ്റ്‌മെന്റ് ആയിട്ടൊന്നുമല്ല. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.’ ഫഹദ് വ്യക്തമാക്കി.