പ്രേക്ഷകരെ കിടുകിടാ വിറപ്പിച്ച് സായ് പല്ലവി.. അതിരന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്..!!!

','

' ); } ?>

പ്രേക്ഷകരെ കിടുകിടാ വിറപ്പിക്കുന്ന ഒരു ട്രെയ്‌ലറുമായാണ് ഫഹദ്-സായി പല്ലവി ടീമിന്റെ ‘അതിരന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മുമ്പ് കണ്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ നിന്നും ഏറെ വ്യത്യസ്തയായ ഒരു ഓട്ടിസം രോഗിയായ സായ് പല്ലവിയുടെ പേടിപ്പെടുത്തുന്ന ചലനങ്ങളും വ്യത്യസ്തമായ വേഷവും തന്നെയാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ വിവേക് തന്നെ രചിച്ച കഥയില്‍ ഒരുങ്ങുന്ന ചിത്രം ഏറെ സര്‍പ്രൈസുകളുമായാണെത്തുന്നതെന്ന് ടീസര്‍ സൂചന നല്‍കുന്നു.

ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട സായ് പല്ലവിയുടെ ഒരു വ്യത്യസ്ത മുഖമാണ് ടീസറില്‍ പ്രേക്ഷകര്‍ കണ്ടത്. ഒരു ഇടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എഫ് മാത്യൂസാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന സുരഭി, നന്ദു എന്നിവരുടെ പോസ്റ്ററും ഇന്നും ഇന്നലെയുമായി ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി രഞ്ജി പണിക്കറും എത്തുന്നുണ്ട്. ഒപ്പം ചിത്രത്തിന്റെ റിലീസ് ഡെയ്റ്റും ഇന്ന് അണിയറപ്പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. വിഷുവിന് മുമ്പായി ഏപ്രില്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.