എക്സ്ട്രാ ഡീസന്റ് ഏപ്രിൽ 26 ന് ഒടിടിയിൽ: ചിത്രം സൈന പ്ലേയിൽ

','

' ); } ?>

സുരാജ് വെഞ്ഞാറമൂടിന്റെ എക്സ്ട്രാ ഡീസന്റ് ഏപ്രിൽ 26 ന് ഒടിടിയിൽ എത്തും. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ സ്വഭാവത്തിൽ ഒരു ഫാമിലി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 20 നായിരുന്നു എക്സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിച്ചത്. ഇ.ഡി. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

ടോക്സിക്കായ ബാല്യകാലമായിരുന്നു ബിനുവിനുണ്ടായിരുന്നത്. കുടുംബത്തിലുണ്ടായ ഒരു ദുരന്തവും മാതാപിതാക്കളുടെ സമീപനവും അയാളുടെ സ്വഭാവരൂപീകരണത്തിൽ തെറ്റായ സ്വാധീനം ചെലുത്തി. തൊഴിൽരഹിതനായതിനാൽ ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന ലേബലും ലഭിച്ചു. അങ്ങനെ ‘പ്രഷർ കുക്കർ ജീവിതം’ നയിച്ച അയാളുടെ ‘സ്വഭാവം’ ഒരു സുപ്രഭാതത്തിൽ മാറിമറിയുന്നു. ഡീസന്റ് ആയിരുന്ന ബിനു ഡേഞ്ചറസ് ആയി മാറുന്നു. കുടുംബാംഗങ്ങൾ ഭയചകിതരാകുന്നു. ഡേഞ്ചറസ് ബിനുവിനെ വീണ്ടും ഡീസന്റാക്കാൻ വീട്ടുകാർ നടത്തുന്ന ‘കുൽസിത’ശ്രമങ്ങളും പരിണിത ഫലങ്ങളുമാണ് ചിത്രം നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്നത്.

ബിനുവിനെ പോലെ കുടുംബത്തിൽനിന്ന് പുച്ഛവും പരിഹാസവും മാത്രം ഏറ്റുവാങ്ങി വളർന്ന ഒരുപാട് ചെറുപ്പക്കാരുണ്ടാകും. ചിലർ നോർമലായി ജീവിക്കും. ചിലർ നോർമലെന്ന് അഭിനയിച്ച് ജീവിക്കും. ചിലർ സൈക്കോയായി ജീവിക്കും. ‘നന്മ നിറഞ്ഞ കുടുംബം’ എന്ന ക്ളീഷേ പൊളിച്ചവതരിപ്പിക്കുന്നിടത്താണ് ചിത്രം വ്യത്യസ്തമാകുന്നത്. അവിടെ കുടുംബാംഗങ്ങൾ പല രഹസ്യങ്ങളും സൂക്ഷിക്കുന്നുണ്ട്. പൊതുവെ നന്മയുടെ നിറകുടം എന്നുവിചാരിക്കുന്നവർക്ക് പോലും ഒരു ഗ്രേ ഷെയ്ഡ് ചിത്രത്തിലുണ്ട്.

ആദ്യപകുതി പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുമ്പോൾ രണ്ടാംപകുതി ആകാംക്ഷയും ട്വിസ്റ്റും നിറഞ്ഞതാണ്. ബിനു വീണ്ടും ഡീസന്റ് ആകുമോ അതോ വീട്ടുകാർക്കിട്ട് ‘പണി’കൊടുക്കുമോ എന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നിടത്ത് ചിത്രം പര്യവസാനിക്കുന്നു.ഹാസ്യവേഷങ്ങളിൽ നിന്ന് കുറേക്കാലമായി ഇടവേളയെടുത്ത് ഗൗരവത്തിലേക്ക് ട്രാക്ക് മാറ്റിയ സുരാജ് വീണ്ടും കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അഭിനയത്തിന്റെ കാര്യമെടുത്താൽ ഏറെക്കുറെ സുരാജിന്റെ വൺമാൻ ഷോയാണ് ചിത്രം. വ്യത്യസ്ത മാനറിസങ്ങളുള്ള രണ്ടു ഗെറ്റപ്പുകളിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബിനുവിന്റെ മാതാപിതാക്കളായി എത്തിയ വിനയപ്രസാദ്‌- സുധീർ കരമന ജോഡികളും ചിരിക്കാനുള്ള വക നൽകുന്നുണ്ട്. ഗ്രേസ് ആന്റണി, ശ്യാം മോഹൻ കൂട്ടുകെട്ടും നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, എഡിറ്റിങ് അടക്കമുള്ള സാങ്കേതികമേഖലകളുടെ കോർത്തിണക്കം ചിത്രത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നു. അങ്കിത് മേനോന്റെ സംഗീതം ചിത്രത്തിന്റെ പ്ലസ്സാണ്. ചിരിയുടെ രസച്ചരട് മുറിയാതെ മൈൽഡ് ത്രില്ലർ ട്രാക്കിൽ കഥ കൊണ്ടുപോകുന്നതാണ് ED യുടെ വിജയം. ചുരുക്കത്തിൽ ഈ ക്രിസ്മസ് അവധിക്കാലത്ത് വലിയ ലോജിക്കിന്റെ ഭാരമൊന്നുമില്ലാതെ കുറെ ചിരിച്ച് കണ്ടാസ്വദിക്കാൻ പറ്റിയ ചിത്രമാണ്