ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ടിയപ്പോഴും പണം കൊടുത്ത് സംഗീതം പഠിക്കാൻ വിട്ടത് “ഉമ്മയാണ്”; അക്ബർ ഖാൻ

','

' ); } ?>

സരിഗമ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് “അക്ബർ ഖാൻ”. മലയാളത്തിലെ ഏറ്റവും വലിയ റീലിറ്റി ഷോയായ ബിഗ്‌ബോസ് സീസൺ 7 നിലെ മത്സരാർഥികൂടിയാണ് ഇപ്പോൾ അക്ബർ. ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ച് മനസ്സ് തുറന്നു സംസാരിച്ചിരിക്കുകയാണ് അക്ബർ ഖാൻ. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“എനിക്കെന്ത് പ്രശനം ഉണ്ടെങ്കിലും ഞാനാദ്യം പറയുന്നത് എന്റെ “ഉമ്മയുടെ”അടുത്താണ്. കാരണം ഉമ്മമാരുടെ പ്രാർത്ഥനയ്ക്ക് ഭയങ്കര പവറാണ്. അതുകൊണ്ട് എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ദൈവത്തിനോട് പറയും മുന്നേ ഞാനത് ഉമ്മയുടെ അടുത്ത് പറയും. ഉമ്മമാരെന്ന് പറഞ്ഞാലേ കൺ കണ്ട ദൈവമെന്നാണ് ഞാൻ വിശ്വസിക്കുന്നത്”. അക്ബർ ഖാൻ പറഞ്ഞു.

“ഒരു ബെഡ്‌റൂം മാത്രമുള്ള വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. കിടക്കാൻ സൗകര്യമില്ലാത്തത് കൊണ്ട് ഞാനും സഹോദരങ്ങളും കട്ടിലിനടിയിൽ പായ് വിരിച്ചാണ് കിടന്നിരുന്നത്. വീട്ടിൽ ഇടക്കിടക്ക് കടക്കാര് വന്നു ബഹളം ഉണ്ടാക്കും. അത്രയും ദാരിദ്ര്യത്തിലും എന്നെ കർണാട്ടിക്ക് സംഗീതം പഠിപ്പിക്കാൻ പൈസ തന്നു പറഞ്ഞു വിട്ട ആളാണ് എന്റെ ഉമ്മ. ഉപ്പ സംഗീതത്തോട് അത്ര താല്പര്യമില്ലാത്ത മനുഷ്യനായിരുന്നു”. അക്ബർ ഖാൻ കൂട്ടി ചേർത്തു.

സരിഗമപ യുടെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അക്ബറിനെ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. മലയാളത്തിലും തമിഴിലും, കന്നഡയിലുമായി ഇരുപത്തിയഞ്ചോളം ഗാനങ്ങൾ ഇതിനകം അക്ബർ പാടിയിട്ടുണ്ട്. അക്ബറിന്റെ മാർഗം കളി, എടക്കാട് ബറ്റാലിയൻ, ലാസ്റ്റ് ചാൻസ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധേയമാണ്.