‘എരിഡ’ ആമസോണ്‍ പ്രൈമില്‍

','

' ); } ?>

വി കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ‘എരിഡ’ ഒക്ടോബര്‍ 28 ന് അമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.നാസര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.’എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രം കൂടിയാണിത്.

ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ‘എരിഡ’ നിര്‍മ്മിക്കുന്നത്.വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥാണ്.

സ്ത്രീ കഥാപാത്രം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം കഥ നടക്കുന്നത് ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. അതിനാല്‍ വളരെ വൈബ്രന്റായ, മികച്ച രീതിയില്‍ പെര്‍ഫോമെന്‍സ് ചെയ്യാന്‍ സാധിക്കുന്ന ആര്‍ട്ടിസ്റ്റ് വേണമായിരുന്നു. പിന്നെ പ്രായവും പ്രധാനമായിരുന്നു. അങ്ങനെയാണ് സംയുക്തയിലേക്ക് എത്തുന്നത്. സംയുക്ത ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് എരിഡയിലേത്. വളരെ ബോള്‍ഡായ കഥാപാത്രമാണ്. പക്ഷെ മികച്ച രീതിയില്‍ തന്നെ സംയുക്ത അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയോട് കൂടി സംയുക്തയും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടും എന്നും ചിത്ത്രിതന്റെ സംവിധായകന്‍ വി കെ പ്രകാശ് ദക്യുവിനോട് പറഞ്ഞു.

സംയുക്ത പ്രധാന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയത് മലയാളം ആന്തോളജി ചിത്രമായ ആണും പെണ്ണും ആണ്.രാജീവ് രവി അവതരിപ്പിച്ച മലയാളം ആന്തോളജി ചിത്രമായിരുന്നു ആണും പെണ്ണും .മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ചിത്രം . ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യതത്്.ജയ് കെ സംവിധാനം ചെയ്ത കഥയിലായിരുന്നു സംയുക്താ പ്രധാന കഥാപാത്രമായെത്തിയത്.ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്്.ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.