”എന്നോട് പറ ഐ ലവ് യുന്ന്…”

','

' ); } ?>

ഉടനെ റിലീസിന് ഒരുങ്ങുന്ന ‘എന്നോട് പറ I love U ന്ന്’ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച 2019ലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കുന്ന ആദ്യ മനോഹര ഗാനം പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തിയിരിക്കുകയാണ്. നിഖില്‍ വാഹിദ് കഥയെഴുതി സംപ്രേക്ഷണം ചെയ്യുന്ന ചിത്രം അഞ്ചാലന്‍ ഷിഹാബാണ് നിര്‍മ്മിക്കുന്നത്. ഷിജാസ് ചിത്രത്തിന്റെ എഡിറ്റിങ്ങും സുമേഷ് പരമേശ്വരനും അര്‍ജുന്‍ വി അക്ഷയയും ചേര്‍ന്ന് ചിത്രത്തിന്റെ സംഗീതവും നിര്‍വഹിക്കുന്നു. ‘അള്ളാ അവളെന്റെ പെണ്ണാകണേ’ എന്ന് തുടങ്ങുന്ന ഗാനം ബാല്യത്തിലെ നമ്മുടെ രസകരമായ കൊച്ചു പ്രണയങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

മില്ലെനിയം ഓഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഗാനം ഇപ്പോള്‍ തന്നെ നിരവധി പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. മനോഹരമായ ഒരു വീഡിയോയിലൂടെ വാത്സല്യവും നര്‍മ്മവും ചാലിച്ച് തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ രണ്ട് ചെറിയ കുട്ടികളിലൂടെ സ്‌നേഹത്തിന്റെ ആഴവും വലിപ്പവും നമ്മുക്ക് കാണിച്ച് തരുന്നു. വിനീത് ശ്രീനിവാസന്‍ ഗാനം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.