അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇതിനോടകം അറുപത് ലക്ഷത്തിലധികം ആളുകളാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം. അനില്‍ കപൂര്‍ നായകനായ 1942 എ ലൗവ് സ്‌റ്റോറി ചിത്രത്തിലെ ഗാനമാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്. സോനം കപൂറും രാജ്കുമാര്‍ റാവുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കുമാര്‍, ജൂഹി ചൗള, അഭിഷേക്, റജീന കസാന്‍ഡ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍.ഡി ബുമ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും.