ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ‘ഏയ് മാഷെ’. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ഇക്കാലത്ത് സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവുംകൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ ചിത്രം. ക്യാമ്പസ് പ്രണയത്തിന്റെ തീവ്രതയും കലാലയ രാഷ്ട്രീയത്തിന്റെ തീക്ഷ്ണതയുമാണ് ഏയ് മാഷെയുടെ പ്രമേയം. കലാലയത്തിലെ രാഷ്ട്രീയവും പ്രണയവുമെല്ലാം ഒരു മുഴുനീള സിനിമ പോലെയാണ് 30 മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കോമഡി ഉത്സവം ഫെയിമുമായ വിപിന്‍ ബാലനാണ് ഹരി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലച്ചുവാണ് നായിക. ഗംഗ് സവാറ മീഡിയയുടെ ബാനറില്‍ സജില്‍ മമ്പാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റംഷീദ് മമ്പാടും ബാബു പോള്‍ തുരുത്തിയും ചേര്‍ന്നാണ് നിര്‍മ്മാണം. ദില്‍ന പ്രവീണിന്റേതാണ് കഥ. സംഗീതം ജിഷ്ണു സുനില്‍, ക്യാമറ ജസിന്‍ ജസീല്‍.യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടം നേടിയിരിക്കുകയാണ് ചിത്രം.