ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ട്’; ഷൂട്ടിങ്ങ് പൂര്‍ത്തിയായി

','

' ); } ?>

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സെല്യൂട്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്ര്യൂസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമായ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാനും റോഷന്‍ നന്ദി അറിയിച്ചു. സല്യൂട്ട് തനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമായിരിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. സല്യൂട്ടിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ഷൂട്ട് കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് നടന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി , സഞ്ജൈയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

2018ല്‍ നടി സാവിത്രിയുടെ ജീവചരിത്രമായ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ തെലുങ്കിലെ ആദ്യ ചിത്രമായ മഹാനടി നിരൂപകരില്‍ നിന്ന് മികച്ച പ്രശംസനേടി ബോക്‌സോഫീസില്‍ മികച്ച സാമ്പത്തിക വിജയം നേടി. ദുല്‍ഖറിന്റെ ജെമിനി ഗണേശന്റെ വേഷവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് വര്‍ഷാവസാനം ദുല്‍ഖര്‍ കാര്‍വാനിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദുല്‍ഖറിന്റെ അഭിനയം പ്രശംസ നേടി.

2019ല്‍ ബി.സി. നൗഫല്‍ സംവിധാനം ചെയ്ത മലയാളം ഹാസ്യ-പ്രണയചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയില്‍ അദ്ദേഹം അഭിനയിച്ചു. കാര്‍വാന് ശേഷം ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രമായ ദി സോയ ഫാക്ടര്‍ 2019 സെപ്റ്റംബറില്‍ പുറത്തിറങ്ങി. അനുജ ചൗഹാന്റെ നോവലായ ദ സോയ ഫാക്ടര്‍ അഭിഷേക് ശര്‍മ ചലച്ചിത്രമാക്കി പുറത്തിറക്കിയത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ദുല്‍ഖറിന്റെ ഈ ചിത്രത്തിലെ അഭിനയം പ്രശംസ പിടിച്ചുപറ്റി. 2019ല്‍ തമിഴ് ചിത്രങ്ങളായ വാന്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നിവയും ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയവയില്‍ ഉള്‍പ്പെടുന്നു.

2020ലാണ് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ചലച്ചിത്ര നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാതാവും അഭിനേതാവുമായി അദ്ദേഹം ആദ്യമായി പുറത്തിറക്കിയ കുടുംബ ചലച്ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷങ്ങള്‍ അഭിനയിച്ചു. 2020-ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു.

നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായിരുന്നു ഷംസു സായിബയുടെ സംവിധാനത്തിലിറങ്ങിയ ഹാസ്യ-പ്രണയചിത്രമായ മണിയറയിലെ അശോകന്‍. ഇത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയര്‍ ഫിലിംസ് വഴിയാണ് നിര്‍മ്മിച്ചത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ധ53പധ54പ പുറത്തിറങ്ങാനിരിക്കുന്ന ക്രൈം ത്രില്ലര്‍ ചലച്ചിത്രമായ കുറുപ്പില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നു. ഈ ചിത്രത്തില്‍ അദ്ദേഹം സുകുമാരക്കുറുപ്പിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണിത്.