ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച ബോളിവുഡിലും

','

' ); } ?>

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ദ സോയ ഫാക്ടര്‍. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. വ്യത്യസ്ത ലുക്കിലാണ് ദുല്‍ഖര്‍ സോയ ഫാക്ടറിലെത്തുന്നത്. ഹെയര്‍സ്‌റ്റൈല്‍ മാറ്റിയും കമ്മിലിട്ടുമാണ് ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച.

‘ദി സോയ ഫാക്ടര്‍’ എന്ന അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. 1983 ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ച സമയത്ത് ജനിച്ച പെണ്‍കുട്ടിയാണ് സോയ സിങ്. ഈ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. ചിത്രത്തില്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആയാണ് ദുല്‍ഖര്‍ എത്തുന്നത്.